
കത്ര-ബനിഹാൽ പാതയിൽ വന്ദേ ഭാരത് കുതിക്കുന്നു; ട്രെയിൻ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തി
ജമ്മു-കശ്മീരിലെ കത്ര-ബനിഹാൽ റെയിൽവേ പാതയിൽ ട്രെയിനുകളുടെ അനുവദനീയമായ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിനാബ് പാലത്തിലൂടെയും അഞ്ജി പാലത്തിലൂടെയും വന്ദേ ഭാരത് എക്സ്പ്രസ് ഈ വേഗതയിൽ സഞ്ചരിച്ചു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതിയുടെ ഭാഗമായ ഈ പാതയിലെ വേഗത വർദ്ധനവ് യാത്രക്കാർക്ക് കൂടുതൽ വേഗവും സൗകര്യവും നൽകും.










