
രാഘവ ലോറൻസിന്റെ പുതിയ ചിത്രം 'മഹാബീർ കർണ്ണ': ഇതിഹാസ കഥാപാത്രമായി താരം എത്തുന്നു, ഫസ്റ്റ് ലുക്ക് പുറത്ത്
സംവിധായകൻ രമേഷ് വർമ്മയുമായി ചേർന്ന് രാഘവ ലോറൻസ് നായകനാകുന്ന പുതിയ ചിത്രം 'മഹാബീർ കർണ്ണ' പ്രഖ്യാപിച്ചു. ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം 2027-ൽ റിലീസ് ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം എത്തും. കർണ്ണന്റെ വേഷത്തിലുള്ള ലോറൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.








